ഈ നാലു ചുമരുകള്‍ക്കിടയിലായി എന്‍റെയീ
നിറമാര്‍ന്ന ചിറകുകള്‍കൊഴിഞ്ഞു വീണു
ആ കൊച്ചു ചിറകുകള്‍ക്കിടയിലായ് എന്‍റെയീ
ഹര്‍ഷ സ്വപ്‌നങ്ങളോ ജലരേഖയായി.
നല്ലൊരു നാളെ വരുമെന്ന് ഓര്‍ത്തൊരീ
ചിറകുകളില്‍ശക്തി ഞാന്‍കോര്‍ത്തു വച്ചു
അകമേ ഒരുങ്ങുന്ന യാഗ കര്‍മ്മങ്ങള്‍ക്ക്
പുറമേ മന്ത്രോച്ചാരണമായി
എരിയുമെന്‍ഹൃത്തിന്‍റെ ഹവന തേജസ്സില്‍
സ്വപ്ന ബീജങ്ങള്‍എരിഞ്ഞടങ്ങി ,
പഞ്ചപാത്രങ്ങളില്‍കാത്തൊരാ ഭസ്മത്തെ
ഉദ്രനീയങ്ങളില്‍പകര്‍ന്നു ഞാനും
നോവുമെന്‍ആത്മാവിന്‍എങ്ങലെല്ലാം
ഒരു മന്ദഹാസത്തിനുള്ളിലായി
നീറുമെന്‍ചിത്തത്തിനുള്ളിലെ ചൂളയില്‍
കനലുകളില്‍ചാരം പടര്‍ന്നുകയറി
ആളും അരങ്ങും ഒഴിഞ്ഞൊരീ തിണ്ണയില്‍
ഒരു വേള ആതിര വിരുന്നിനെത്തും
ഹോമത്തിലെരിയാത്ത സ്വപ്ന ബീജങ്ങളില്‍
ഒരു നാമ്പിനായി ഞാന്‍കാത്തിരിക്കാം
ആ നാളില്‍അന്നേരം ഞാനെന്‍ചിറകുമായി
ദിക്കുകള്‍താണ്ടി പറന്നുയരും
എഴാം കടലിന്നു അക്കരെ നിന്ന് ഞാന്‍
വൈഡൂര്യമായി തിരികെയെത്തും
!
അമല്‍ദേവ് കെ
No comments:
Post a Comment