Thursday, August 13, 2015

ന്യൂജന്‍ ഓണം











അത്ത പുലരി പുണ്യം തൂകി
അത്ത സുര്യന്‍ ഉദിച്ചുയരുന്നേ !
പത്താം സുര്യന്‍ ഉദിച്ചുണരുമ്പോള്‍
നാടും മേടും തിരുവോണത്തില്‍ !
ഓണ കോടി ലിസ്റ്റുകള്‍ വന്നു
പത്തും ഇരുപതും പേരുകളുണ്ടതില്‍
കോടിക്കാണേല്‍ കോടികളാവും
പച്ചക്കറികള്‍ പച്ചയ്ക്കരിയും
പാലുകള്‍,തൈരുകള്‍,വെണ്ണകളീവഹ
മറ്റൊരു കൂട്ടം പൊന്നിന്‍ വിലയില്‍
ഓണ പൂക്കളം അത്തം  തൊട്ടേ
തിരുവോണത്തിനോ ദശ പുഷ്പങ്ങള്‍
തുമ്പകള്‍ തുമ്പികള്‍  ശീവോതികളും
തുമ്പിനുമില്ല തൊടികളിലെങ്ങും
കിട്ടും ഡാലിയ ജമാന്തികളീ വഹ
അണ്ണനു റൊക്കം കാശു കൊടുത്താല്‍
ഉള്ളില്‍ നുരയും കര്‍ഷക ഭീജം
നട്ടു വളര്‍ത്തിയ വാഴ ചെടിയിലെ
നാലില വെട്ടി ഉണ്ണാന്‍ മോഹം
അപ്പോള്‍ പുത്രി തടയണയിട്ടു
വരുമന്നെന്ന്‍റെ ആത്മ സഖികള്‍
ഈയില ഒട്ടും ഫാഷന്‍ പോരാ
ഉച്ചയ്ക്കുണ്ണാന്‍ ഇല വെണെന്നാല്‍
വാങ്ങിച്ചോളൂ പേപ്പര്‍ ഇലയെ
തിരുവോണത്തിന് പുത്തന്‍ ചാനലില്‍
പുത്തന്‍ പടമാണയ്യയ്യോ!!
പത്നിക്കുണ്ടൊരു പുത്തനുണര്‍വ്
വച്ചു തന്‍റെ കൊച്ചു ഡിമാന്റ്റ്
ഓണ സദ്യ പാര്‍സലിലാക്കാം
അല്ലേല്‍ പടവും പകുതിയിലാവും
ഈ വക കേട്ടെന്‍ ഉള്ളം തേങ്ങി
ഉറപ്പിച്ചോണം  കടത്തിന്‍ കയ്യില്‍
മണ്ടിയിറങ്ങി വീട്ടിന്‍ പടികള്‍
മുട്ടാനായുണ്ടേറെ വാതില്‍
ഇറങ്ങും നേരും പിന്‍വിളി കേട്ടു
കട വഴിയാണേല്‍ ഇതു വാങ്ങിച്ചോ
നല്ലൊരു പാലട പായസം മിക്സ്‌ചര്‍
ഒന്നും മോഴിയതോടി ഇറങ്ങി
കാണാം വിറ്റും ഓണം ഉണ്ണാന്‍
പൂര്‍വികന്‍ മാരതു ചൊല്ലിയതല്ലേ

സൃഷ്ടികള്‍










ഒരായിരം പൂക്കള്‍ പൂത്തത് പോലെ
വാനം നീളെ താരകങ്ങള്‍, താരാട്ടാടി ഉറങ്ങിടുന്നു

ഒരുവേള എന്‍ കുഞ്ഞു മകളെ അറിയ നീ
അരുണോധയത്തിലെആദിത്യനും ,ഒരു കുഞ്ഞു താരമാണെന്നറിയു

ഈ ചെമ്പകത്തിന്റെ ചില്ലയില്‍ മിന്നുന്ന
ഈ കുഞ്ഞു താരവും സൂര്യനാണോ പറയൂ ഒന്നെന്‍ പ്രിയനേ അച്ഛാ
 .
മിന്നുന്നതെല്ലാം താരാ ഗണമല്ല
ഒരു കൊച്ചു മിന്നാമിനുങ്ങിയതു പ്രകൃതീശ്വരിയുടെ സൃഷ്ടിയത് 

ആ കാണും കരി വണ്ടില്‍ എന്തെ എന്നച്ചാ
മിന്നും വെട്ടവും എന്തെയില്ലാ?അതുമൊരു നൈസര്‍ഗ സൃഷ്ടിയല്ലേ ?

ഒന്നറിയൂ നീ എന്‍ മകളെ
ഭിന്നമായുള്ളൊരു ഭുവനമിതു ഭിന്നമാണിവിടുത്തെ സൃഷ്ടികളും

മിന്നാമിനുങ്ങിനു പൊന്‍ വെളിച്ചം
കരിമുകില്‍ വണ്ടിന് എഴഴക്! ഇതരമായുള്ളൊരു പാടവങ്ങള്‍!

എന്തിനാണെന്നച്ചാ വ്യത്യസ്ത സൃഷ്ടികള്‍
എല്ലാം ഏകമായി തീര്‍ത്തുകൂടെ , അപ്പോള്‍ ഏവരും സമരവില്ലേ ?

നോക്കി അറിയൂ നീ ഹൃത്തിലേക്ക്
ജഗത്തിലെ  കര്‍മങ്ങള്‍ എത്രയത്രേ !വെവ്വേറെകഴിവുകള്‍ വേണ്ടെയപ്പോള്‍

നമ്മുടെ പ്രാപ്തികള്‍ പാകപെടുത്തി നാം
സേവിച്ചീടുക ഈ ജഗത്തെ പ്രബലീകരിക്കുക ഈ ജഗത്തെ ..

അമ്മയ്ക്ക് വേണ്ടി





മാതൃദിനത്തില്‍ വെറുതെ എഴുതി പിടിപ്പിച്ച ഒരു കവിത .പിന്നെ എന്‍റെ മകളുടെ ആവശ്യ പ്രകാരം ഒന്ന് മിനുക്കി .





 


അമ്മഎന്നാദ്യം മോഴിഞ്ഞതിന്‍ മുന്നേ ഞാന്‍

അറിഞ്ഞിരുന്നു ആര്‍ദ്ര സ്നേഹ സാഫല്യമേ

തൊട്ടും തലോടിയും ആ പിഞ്ചു പാല്‍ ചുണ്ടില്‍

അമൃതമാം അമ്മിഞ്ഞ പാല്‍ മണം  നല്‍കി നീ

പകലില്‍ പതിഞ്ഞു നിന്‍ മടിയില്‍ മയങ്ങി ഞാന്‍

നിന്‍ നിശാ നിദ്രയെ മായ്ചൂ മൊഴിഞ്ഞു ഞാന്‍

പറയാതെ പരിഭവം തെല്ലും തുടര്‍ച്ചയായ്

മടിയില്‍ കിടത്തിയാ താരാട്ട് തീര്‍ത്തു നീ

അമ്മഎന്നത്രേ ഈ സ്നേഹ സാഫല്യത്തെ

ചോല്ലെണ്ടതെന്നെന്നെ ആരോ പഠിപ്പിച്ചു

ഓര്‍മകള്‍ എത്രയോ ഉണ്ടെനിക്കിന്നൊരാ

രണ്ടാക്ഷരത്തിന്റെ ഇടയിലായി നിശ്ചലം

അമ്മയെന്നിലാത്ത സ്മ്രിതികള്‍ സ്മരിക്കുവാന്‍

ആവതില്ലല്ലോ ഈ ആയുസ്സുകാലവും

പിന്നെന്തിനൊരു ദിനം മാതൃദിനമെന്ന്

ജനനിമാര്‍ക്കുള്ളതാ  എല്ലാ ദിനങ്ങളും